വഞ്ചന
ഭ്രാന്തമായ് നിന്നെ സ്നേഹിക്കയാലിന്ന് ഭ്രാന്തിയായ് പോയൊരാ കനൽ പൊട്ടു ഞാൻ.....
നിന്റെ വാക്കിലെ വാൾമുന കൊണ്ടെന്റെ
നെഞ്ചു കീറി പിളർന്നെന്നിൽ നിറയുന്ന അന്ധകാരത്തിന്റെ ആഴമളക്കുമ്പോൾ,
നിന്നിലവശേഷിച്ച വഞ്ചനയുടെ കൈപ്പുനീർ
കുത്തിപിഴിഞ്ഞെന്റെ നാവിൽ പുരട്ടുക.
ഇനിയും മരിക്കാത്ത എന്നിലെ നിന്നെ കരിന്തിരി തുമ്പിലെ തീനാളമാക്കുക.
നിന്നെ നോവിക്കാതെ എന്നിൽ പിറന്നൊരാ
തിരുമുറിവൊന്നിൽ കല്ലുപ്പുരക്കുക....
ഭ്രാന്തമായ് നിന്നെ സ്നേഹിക്കയാലിന്ന് ഭ്രാന്തിയായ് പോയൊരാ കനൽ പൊട്ടു ഞാൻ.....
അഖിൽ ജയചന്ദ്രൻ.
Subscribe to:
Post Comments (Atom)

No comments:
Post a Comment