ദാഹജലം
------------------
എന്നും നിഗൂഢമാം നിന്റെയാത്മാവിൻ
ഇടവഴിയോരങ്ങളിൽ ഞാൻ വന്നു
ദാഹിക്കുമ്പോൾ, എന്റെ നാവു വറ്റുമ്പോൾ
ദാഹജലമായിരുന്നെനിക്കു നീയെങ്കിലും
വിണ്ടുകീറിയോരെൻ ഹൃദയരേഖയിൽ
കനിവിന്റെ നീർച്ചാലു തീർത്തൊരു
നനുത്ത തൂവിരൽ സ്പർശത്താൽ
എന്നിലെ ഭ്രാന്തന്റെ, ചിത്തഭ്രമത്തിന്റെ
വേരിൽ മന്ദഹാസത്തിന്റെ മേമ്പൊടി ചാലിച്ചു നീയെന്നിൽ ജീവന്റെ ജലച്ചായം ചാർത്തി വിതച്ച വിത്തിന്റെ പേരാണ് പ്രണയമെന്നോർക്കാതീകുമ്പസാരകൂട്ടിൽ നീ സ്വന്തമാക്കിയ മനഃശാന്തിയിൽ വീണു മാഞ്ഞതെൻ നേർക്ക് നീളുന്ന സ്നേഹവസന്തത്തിൻ ജലരേഖകൾ...
അഖിൽ ജയചന്ദ്രൻ.

No comments:
Post a Comment