ഖിസ്സ2 പാട്ട്
ഖിസ്സ പറയുവാൻ നല്ല മൈലാഞ്ചി മൊഞ്ചുള്ള ഖിസ്സ പറയുവാൻ
ഖൽബിന്നുളിൽ കഥകൾ നെയ്യും മഷിതുള്ളികൾ ഞങ്ങൾ മഷിതുള്ളികൾ
തായ്‌മൊഴി ചൊല്ലിൻ കുളിരു തേടി
പ്രവാസ പ്രതീക്ഷയിൽ വേരു തേടി
താഴ്ന്നു പറക്കുന്നൊരക്ഷര പക്ഷികൾ മണൽമരച്ചില്ലയിൽ കൂടു കൂട്ടുമ്പോൾ ഇനിയുമിനിയും പല കഥകൾ ചൊല്ലി
കൂട്ടു കൂടാൻ ഇവിടെ ഞങ്ങൾ
മഷി കൂട്ടുകാർ ഞങ്ങൾ മഷി കൂട്ടുകാർ...
മതി മറന്നും, കളി പറഞ്ഞും,
സ്നേഹമോടെ മനസ്സ് തൊട്ടും
വീണ്ടുമിവിടെ ഖിസ്സ നിറക്കും
മഷിതുള്ളികൾ ഞങ്ങൾ മഷിതുള്ളികൾ...
അഖിൽ ജയചന്ദ്രൻ.
Subscribe to:
Post Comments (Atom)

No comments:
Post a Comment