ഞാൻ മഹാരാജാസ്
_______________________
മരണം മണക്കുമെൻ വീഥികളിലൊന്നിലെ
പതിയെ കൊഴിയുന്ന പൂവിതൾ പോലെ
മൗനം കനക്കുമെൻ കനൽ വഴിയിലെപ്പോഴോ
വീണറ്റു പോയൊരാ നീർതുള്ളി പോലെ
കലാലയത്തിന്റെ കൈ വഴികളിലെപ്പോഴോ
വർഗീയതയുടെ പടു മുള തളിർത്തപ്പോൾ
കാണാഞ്ഞതെന്തേ നീ
കാലടി പാതയിൽ
ചിരിയിൽ മറച്ചൊരാ
രാക്ഷസ തേറ്റകൾ
നിൻ മിഴികൾ മൊഴിയുന്നോരായിരം വാക്കുകൾ
നീറുന്ന കൗമാര നോവിൻറെ ശീലുകൾ
കനലോർമ്മതൻ ലാവയ്യായൊഴുകുമ്പോൾ
നിറങ്ങളണിയാത്ത നിൻ സ്വപ്നങ്ങളും
നിലാവിൽ മായാത്ത നിൻ മോഹങ്ങളും
എൻ്റെ നെഞ്ചു പൊള്ളിക്കുമ്പോൾ
നിന്നോർമ്മകളിൽ നിന്നകലുവാൻ
നോവിൻ നിണപാടു മായ്ക്കാനായ്
ആവതില്ലെൻ സഖാവേ
എന്നിലെ ജീവൻറെ സ്‌പന്ദനം
നിൻറെ ഇൻക്വിലാബിൻ താളമായ് മാറുമ്പോൾ
കാത്തിരിക്കാനിനിയാരുമില്ലെന്നൊരാ
നേരിൻ്റെ നോവിലാ 'അമ്മ പിടയുമ്പോൾ
അരണ്ട വെളിച്ചത്തിലൊറ്റമുറികൂരയിൽ
ഞാൻ പെറ്റ മകനെയെന്നാർത്തു പെയ്യുമ്പോൾ
നിൻ നെഞ്ചാഴ്‌ന്നിറങ്ങിയാ കാരിരുമ്പും
കണ്ണീർ പൊഴിച്ചുവോ വിധിയെ ശപിച്ചുവോ
പേരു ചൊല്ലാത്തൊരാ പുണ്യതീർത്ഥങ്ങളെ
വന്നുകൊൾകിന്നീ പുണ്യം മറന്നൊരാ
മണ്ണിൽ സർവ്വതും പിഴുതെറിഞ്ഞീടുവാൻ
നേരമായിന്നീ മലീമസമായൊരീ
നാടിനു ജലസമാധിയേകീടാൻ...
അഖിൽ ജയചന്ദ്രൻ

No comments:
Post a Comment