നെഞ്ചിൽ കുരുങ്ങിയ ഗദ്ഗദങ്ങളിൽ
ശ്വാസം നിലച്ചു ഞാൻ
വീണു പോകുമ്പോൾ
പകലിനെ ചുംബിച്ചു പതിയെ മറയുന്ന
സൂര്യനെ നോക്കി
കണ്ണ് മങ്ങുമ്പോൾ
ഒരു പഴംതുണിക്കീറു പോൽ ഈ അടുക്കള കോലായിൽ പുകയേറ്റു
നിറം മങ്ങിയെൻ പ്രണയം
നരച്ചു തുടങ്ങുമ്പോൾ
ഉമ്മറതിണ്ണയിൽ വെയിലേറ്റു
ഞാൻ
വാടി നിൽക്കുമ്പോൾ
എന്റെ സ്വപ്നത്തിൻ വേരറുത്തിട്ട്
ചിറകരിഞ്ഞെന്നോട്
പറക്കുവാൻ ചൊല്ലുമ്പോൾ
കണ്ണു നിറഞ്ഞെന്റെ കരളിൽ കൊരുത്തതെൻ കവിളിൽ
പതിഞ്ഞ നിന്നാദ്യചുംബനം
പിന്നെയോമനിക്കാൻ
നീ തന്ന നീറുന്നോരായിരം ഓർമകൾ
നിന്നിൽ തളിർക്കുവാൻ വെമ്പി നിൽക്കുമെൻ രതിപുഷ്പങ്ങളുടെ
അരികുപറ്റി നിൻ മധു നുകർന്നുന്മാദ സ്വർഗത്തിലേക്ക് പറക്കുമെൻ
മോഹശലഭങ്ങൾ
ചിറകറ്റ് വീഴുമ്പോൾ
തിരികെ വരേണ്ടാത്തൊരു
യാത്ര പോകണം
ഒരിക്കലും മടക്കമില്ലാത്തൊരു യാത്ര...
അഖിൽ ജയചന്ദ്രൻ.

No comments:
Post a Comment