Sunday, August 18, 2024

തകർച്ച

നിന്റെ അനുവാദമില്ലാതെ 
നിൻ ശിരസ്സിൽ ഞാൻ 
ചാർത്തിയ ആൺകോയ്മയുടെ 
ഭാരം താങ്ങാനാകാതെ 
നിന്റെ ശിരസ്സ് താഴുമ്പോൾ 
നിലവിളിക്കാനാകാതെ
കണ്ണുനീർ കട്ട പിടിക്കുമ്പോൾ,
ഹൃദയ ധമനികൾ തകർന്ന് 
രക്തം വാർന്നൊഴുകുമ്പോൾ, 
നിന്നിൽ ചാർത്തിയ എന്റെ 
അഹംബോധത്തിന്റെ 
അലങ്കാരങ്ങളെല്ലാം 
തകർന്നു വീഴുമ്പോൾ, 
നിലം പതിക്കുമ്പോൾ 
എന്റെ നഷ്ടത്തിന്റെ 
കണക്കു ചൊല്ലി ഞാൻ 
നിന്നെ പഴിക്കുമ്പോൾ
നീ മൗനം വെടിഞ്ഞെന്നോട് ചൊല്ലി..
മാപ്പ്, ഏറെ ശ്രമിച്ചതാണ് ഞാൻ
പക്ഷേ പിടിച്ചു നിൽക്കാനാകാതെ 
തകർന്നു പോയതാണെൻ ഹൃദയം

No comments:

Post a Comment