Saturday, August 17, 2024

അവസ്ഥ

ഹൃദയം തുറന്നൊന്നും ഞാൻ എഴുതാറില്ല
കാരണം എന്റെ ഹൃദയത്തിന്റെ 
ഭ്രാന്തിൻ വേഗം ഇന്നെന്റെ തൂലികക്ക് താങ്ങാൻ കഴിയുന്നില്ല
മനസ്സ് തുറന്നൊന്നും ഞാൻ പറയാറില്ല
കാരണം എന്റെ മനസ്സിന്റെ 
സഞ്ചാരപഥങ്ങളിൽ ഒരുപാട്
നിന്നിടങ്ങൾ അനാഥമായി കിടപ്പുണ്ട്
കണ്ണു തുറന്നൊന്നും ഞാൻ കാണാറില്ല
കാരണം എന്റെ കാഴ്ചകളൊക്കെ
നിന്റെ പുഞ്ചിരിയുടെ കടുംചുവപ്പ് നൂലിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു
കാത് തുറന്നൊന്നും ഞാൻ കേൾക്കാറില്ല
കാരണം എന്റെ കാതിൽ നിൻ 
അവസാന വാക്കിപ്പോഴും 
ദ്രവിച്ചു തീരാതെ കല്ലിച്ചു കിടപ്പുണ്ട്.

No comments:

Post a Comment