പാതിരാവേറെയായിട്ടും
ഉണർന്നിരിക്കുന്നവർ
പ്രണയത്തിന്റെ തീകാറ്റേറ്റ്
വെന്തു പോയവരത്രേ,
അവർ പുലരിയിൽ
പുനർജനിക്കും അരൂപികൾ,
മുജ്ജന്മ പാപത്തിന്റെ
പങ്കുകാരവർ.
കാത്തിരിപ്പുകൾക്കു
കൂട്ടിരിക്കാൻ
കള്ളങ്ങൾ കൊണ്ട്
കവിത കുറിക്കുവോർ.
മുറിവുണങ്ങാതെ
നീറുന്ന ഹൃദയത്തെ
പറഞ്ഞു പറ്റിക്കാൻ
ജീവിത വഴിയോരങ്ങളിൽ
നിർവികാര ഹൃദയം
വഴിവാണിഭം ചെയ്യുവോർ.
അവർ സംശയത്തിന്റെ
വിഷം തീണ്ടി ഏതോ
ഹൃദയവാതിൽക്കൽ
പിടഞ്ഞു വീണോർ.
അഖിൽ ജയചന്ദ്രൻ

No comments:
Post a Comment