Thursday, May 16, 2024

മഷിതുള്ളികൾ

മഷിതുള്ളികൾ

××××××××××××××××××


അക്ഷര വഴികളിൽ ഒന്നായി 

നിന്നവർ ഞങ്ങൾ ഒരുമയോടെ 

മൊഴിയും, മഷിയും പകുത്തോർ,

ജീവനൂറും മയിൽപീലി തുണ്ടുകൾ

ചേർത്തു വച്ചോരോ കഥ പറയാൻ 

മണൽ കൂട്ടിലെന്നോ ഒത്തു കൂടിയോർ, കിനിയുന്ന സൗഹൃദ മധു നുകർന്നോർ,

ഹൃദയങ്ങൾ ഒന്നായി ചേർത്തുവച്ചോർ

പ്രവാസകടലിനിപ്പുറം മഴവില്ലു 

പോലുള്ള സ്നേഹാക്ഷരങ്ങളിൽ 

മഷി മണം പടർത്തിയോർ

ആത്മാവിലലിയും മഴതുള്ളികൾ

ഞങ്ങൾ തൂലിക തുമ്പിലെ 

ഇനിയും വറ്റാത്ത മഷിതുള്ളികൾ. 


അഖിൽ ജയചന്ദ്രൻ

No comments:

Post a Comment