പ്രതിജ്ഞ
×××××××××
ഇന്നെൻ പ്രതിഞ്ജയെൻ പ്രജ്ഞയോട്,
അന്യോന്യം പാഴ്‌വാക്കുകൾ കൊണ്ട്
കണ്ണു കെട്ടാതെ, പരസ്പരം വെറുത്തു നമുക്കു സ്നേഹിക്കാം, നിഴലുകൾക്കു വേരിറങ്ങി ഇണനാഗങ്ങളായി കെട്ടു പിണഞ്ഞ് ശ്വാസം നിലച്ചു പിടഞ്ഞു തീരുമ്പോൾ, കൺകോണിൽ കണ്ണീർ പൂക്കൾ വാടാതെ നിൽക്കുമ്പോൾ,
നിന്റെ മനസ്സിന്റെ കണ്ണീർപാടങ്ങൾ
ഇനിയും നിറഞ്ഞൊഴുകാതിരിക്കാൻ
കാപട്യത്തിന്റെ കാരിരുമ്പുകൊണ്ടൊരു
ചിറ കെട്ടണം ആർക്കും നോക്കാൻ കഴിയാത്തത്രയും ഉയരത്തിൽ.
അഖിൽ ജയചന്ദ്രൻ.

No comments:
Post a Comment